ദേശീയ വ്യാപാരി ദിനം കമ്പിൽ യൂണിറ്റ് ആചരിച്ചു

Kannadiparamba online news

കമ്പിൽ:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് പതാക ഉയർത്തി .
‘നാം സംരക്ഷിക്കണം,
നമ്മുടെ നാട്ടിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ഉൽപാദകർ, തുടങ്ങിയവയെ നിലനിർത്തൽ നാടിന്റെ നന്മക്ക് അനിവാര്യമാണ്. അതിലൂടെ മാത്രമാണ് സാധാരണക്കാരുടെ ക്രയശേഷി വളരുകയുള്ളൂ, മാളുകളും, കുത്തക ബ്രാൻഡുകളും നമ്മെ കൊള്ളയടിച്ച് സമ്പത്തിനെ കേന്ദ്രീകൃതമാക്കുകയാണ്.
നാട്ടിൽ നടക്കുന്ന രാഷ്ട്രീയ,മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നതും നമ്മുടെ നാട്ടിലെ ചെറുകിടക്കാരാണ്, അതിനെ നാം നിലനിർത്തണം, സംരക്ഷിക്കണം എന്ന സന്ദേശം അദ്ദേഹം നൽകി. ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ നന്ദിയും പറഞ്ഞു. മധുര വിതരണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ സെപ്റ്റംബർ ഒന്നാം തീയതി കാരുണ്യ പദ്ധതി തുടങ്ങാൻ തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!