കണ്ണാടിപ്പറമ്പ്: ലോകവ്യാപാര നയത്തിന് തടസ്സം സൃഷ്ടിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% നികുതി ചുമത്തുകയും, ഇന്ത്യയുടെ കാർഷിക-വ്യാവസായിക മേഖലകളെ ബാധിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ എൻ.ഇ. ഭാസ്കരമാരാർ, ഇന്ദിര, ടി.കെ. നാരായണൻ, എം.വി. ഉണ്ണികൃഷ്ണൻ, ഗോവിന്ദൻ, കെ.ബാബു, പി. രവീന്ദ്രൻ, ധനേഷ്, എൻ. ചന്ദ്രൻ, പി. സിരാധാകൃഷ്ണൻ, ആനന്ദ്, റിയാസ്, വാടി ശേഖരൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് പ്രശാന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സനീഷ് ചിറയിൽ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

