എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ. സർവ്വകലാശാല യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് എം എസ് എഫിൻ്റെ മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കൂടാളിയിലെ കെ. മുഹമ്മദ് സിയാദിനെയും മറ്റ് രണ്ട് എം.എസ്.എഫ് പ്രവർത്തകരെയും ആക്രമിച്ച 20 ഓളം എസ്.എഫ്.ഐ ക്കാർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. എസ്. എഫ്. ഐ. പ്രവർത്തകരായ അശ്വന്ത് മട്ടന്നൂർ, ശരത് രവീന്ദ്രൻ ,സായന്ത്, കെ. നിവേദ്, അശ്വിൻ കൂത്തുപറമ്പ , അഭിരാം പയ്യന്നൂർ, മൃദുൽ സഞ്ജീവ്, വൈഷ്ണവ് അഡൂർ , അശ്വിൻ അശോക്, ശ്രീഹരി കാറഡുക്ക എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരനായ കെ. മുഹമ്മദ് സിയാദിനെയും ബി.ജെ. മുഹമ്മദലി സിറാജിനെയും ജംഷീദ് ചിത്താരി യെയുമാണ് പ്രതികൾ ഹെൽമെറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും ആക്രമിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചക്ക് 12 മണിക്ക് താവക്കര യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു അക്രമം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!