പൊറോളം പറമ്പ്  മാലിന്യം തള്ളല്‍ കേന്ദ്രമാക്കുന്നു

Kannadiparamba online news

 

കുറ്റിയാട്ടൂര്‍: വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിക്കുന്ന മാലിന്യം പൊറോളം പറമ്പില്‍ തള്ളി നിറക്കുന്നു.  കുറ്റിയാട്ടൂര്‍ പഞ്ചായത്തെ പൊതുശ്മശാനത്തിനു സമീപത്തെ പഴയ ചെങ്കല്‍ പണകളിലാണ് പ്ലാസ്റ്റിക്, കുപ്പി, കോഴി മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത്. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം  ഇവിടെ തള്ളാനെത്തിയ കക്കൂസ് മാലിന്യം നിറച്ച് ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍  ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് ലോറികളിലെത്തിക്കുന്ന മാലിന്യങ്ങള്‍ സ്ഥിരമായി തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെയുള്ള ചെങ്കല്‍ പണകളിലെത്തുന്ന ലോറിയെന്ന വ്യാജേനയാണ് മാലിന്യമെത്തിക്കുന്നത്.  ചില വാഹനങ്ങള്‍ വഴി ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെടതാണ് നാട്ടുകാരുടെ അന്വേഷണത്തിലേക്ക് നയിച്ചത്. രാത്രി കാലത്തും ലോറികളെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.  മാലിന്യമെത്തിക്കുന്നതില്‍ പങ്ക് വഹിക്കുന്നവരെ പിടികൂടാനുള്ള നടപടിയെടുക്കണമെന്ന് മുന്‍ പഞ്ചായത്തംഗം ടി.ആര്‍.ചന്ദ്രന്‍ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!