കണ്ണാടിപറമ്പ: പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . വർദ്ധിച്ചുവരുന്ന വിവിധയിനം അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനും ദുരന്തങ്ങളിൽ പകച്ചു നിൽക്കാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ഫയർ ആൻഡ് റെസ്ക്യൂ കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരായ സാബിർ, അമൃതനന്ദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രെസ് സി. വി. സുധാമണി, എൻ. പി. പ്രജേഷ് മാസ്റ്റർ,ജിതിൻരാജ് .കെ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

