ശ്രീകണ്ഠപുരം : ഏരുവേശി മുയിപ്രയിൽ കാർ പുഴയിൽ വീണ സ്ഥലത്ത് വീണ്ടും അപകടം. ഭിന്നശേഷിക്കാരൻ സഞ്ചരിച്ച മുച്ചക്ര സ്കൂട്ടി പുഴയിൽ വീണു. ഇന്നലെ രാത്രി 8.30ന് ഏരുവേശി മുയിപ്ര ആലത്തൂരിലാണ് അപകടം. എരുത്ത് കടവിൽ ചുണ്ടപ്പറമ്പ് സ്വദേശി ആന്റോ (ആന്റണി-55) ആണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ സ്കൂട്ടി കണ്ടെത്തിയെങ്കിലും ആൻ്റോയെ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഇരുട്ടിൽ തിരച്ചിൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് കാർ പുഴയിൽ വീണെങ്കിലും ഡ്രൈവർ അത്ഭുതകരമാ യി രക്ഷപ്പെട്ടിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

