കണ്ണൂർ: സപര്യ സാംസ്കാരിക സമിതിയുടെ പ്രഭാഷണകീർത്തി പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്. 3000 ൽ പരം പ്രഭാഷണങ്ങൾ നടത്തി സാംസ്കാരിക, ആദ്ധ്യാത്മിക, സാഹിത്യ മേഖലകളിലെ മികവിലും അതോടൊപ്പം രാമായണം, മഹാഭാരതം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.11,111 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖയും അടങ്ങുന്നതാണ് പുരസ്കാരം.ആഗസ്റ്റ് 11 ന് കൊളച്ചേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ (Near ടാക്സി സ്റ്റാൻ്റ്ൽ )വച്ച് പത്മശ്രീ എസ് ആർ ഡി പ്രസാദ് പുരസ്കാരം സമ്മാനിക്കുമെന്ന് സപര്യ ഭാരവാഹികളായ സുകുമാരൻ പെരിയച്ചൂർ, ആനന്ദകൃഷ്ണൻ എടച്ചേരി, അനിൽകുമാർ പട്ടേന അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

