പള്ളിപ്രം: കക്കാട് – പള്ളിപ്രം വഴി ചക്കരക്കല്ലിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വാരം, ഏച്ചൂർ, ചക്കരക്കൽ തുടങ്ങിയ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന നിരവധി പേർ കക്കാട്, പള്ളിപ്രം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. എന്നാൽ ഇവർക്ക് യാത്രാസൗകര്യം ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു.
നേരത്തെ ഈ ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇപ്പോഴും നിരവധി ആളുകൾ ദിവസേന പള്ളിപ്രം മുതൽ ചക്കരക്കൽ വരെ കാൽനടയായി സഞ്ചരിക്കേണ്ടി വരുന്നു.
നാട്ടുകാരുടെ ആവശ്യം:
യാത്രാക്ലേശം ഒഴിവാക്കാൻ കക്കാടിൽ നിന്ന് പള്ളിപ്രം വഴിയുള്ള ഒരു കെ.എസ്.ആർ.ടി.സി. ബസ് സർവീസോ അല്ലെങ്കിൽ സ്വകാര്യ ബസ്സ് സർവീസോ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പ്രത്യേകിച്ച് ഞായറാഴ്ചകളിലാണ് യാത്രക്കാർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേൽക്കുന്നത്.
പ്രാദേശിക ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

