തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

Kannadiparamba online news

കണ്ണൂർ ► ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘ ട്ട പരിശോധന (എഫ്എൽസി) തുടങ്ങി. ഇലക്‌ഷൻ ഓഫീസറായ കള ക്ടർ അരുൺ കെ.വിജയന്റെ നേതൃത്വത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

ഓഗസ്റ്റ് 23-വരെ കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലെ ഇലക്ഷൻ വെയർഹൗസിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിലും കോർപ്പ റേഷൻ്റെ പുഴാതി സോണൽ ഓഫീസിലെ ഇലക്‌ഷൻ വെയർ ഹൗ സിലുമായി പരിശോധന തുടരും.

ജില്ലയിൽ 3611 കൺട്രോൾ യൂണിറ്റുകൾ, 9703 ബാലറ്റ് യൂണിറ്റുകൾ എന്നിവയാണ് പരിശോധിക്കാനുള്ളത്. ഹൈദരാബാദിലെ ഇലക്ട്രോ ണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ രണ്ട് എൻജിനീയർ മാരാണ് സാങ്കേതികസഹായം നൽകുന്നത്. അംഗീകൃത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. ഹാളിലേക്കുള്ള പ്ര വേശനം മെറ്റൽ ഡിറ്റക്ടർ വഴി നിയന്ത്രിച്ചിട്ടുണ്ട്.

കളക്ടറുടെ ചുമതലയിൽ നടക്കുന്ന എഫ്എൽസി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തദ്ദേശ വകുപ്പ് അസി. ഡയറക്ടർ ടി.വി. സുഭാ ഷിനെ ചാർജ് ഓഫീസറായി നിയോഗിച്ചു. 92 ഉദ്യോഗസ്ഥരാണ് പരി ശോധനകൾക്കായുള്ളത്. പരിശോധനകളിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!