തലശ്ശേരി ▸ മുന്‍ വിരോധം മൂലം കണ്ണൂര്‍ അത്താഴക്കുന്നില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികൾക്ക് വിവിധ വകു പ്പുകൾ പ്രകാരം 13 വര്‍ഷവും 7 മാസവും തടവിന് കൂടാതെ 1.4 ലക്ഷം രൂപ പിഴയടയ്ക്കാനും അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു.
ജഡ്ജിയായ റൂബി കെ. ജോസാണ് വിധി പ്രസ്താവിച്ചത്.
പിഴയടയ്ക്കുന്നില്ലെങ്കിൽ ഒൻപത് മാസം വീതം തടവനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.ഏഴു വർഷം വീതം തടവ് അനുഭവിക്കേണ്ടി വരും.
ശിക്ഷിക്കപ്പെട്ടവർ:
• കെ. പ്രസൂൺ (33) – പള്ളിയത്ത്, അത്താഴക്കുന്ന്
• എം.ജി. സുജിത്ത് (30) – കൊറ്റാളി അജ്മീർ ക്വാർട്ടേഴ്സ്, പുൽപ്പള്ളി
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.
സംഭവം:
മിനി ലോറി ഡ്രൈവർ കക്കാട് പി.എൻ. ഹൗസിൽ പി.എൻ.ജസീർ, ടി. ലിജിൻ എന്നിവരെയാണ് ആക്രമിച്ചത്. അത്താഴക്കുന്ന് താഴെ ക്കാവിൽ ഗാനമേള കഴിഞ്ഞ് തിരിച്ചുവരുമ്പോൾ 2016 മാർച്ച് 31-ന് രാത്രി 10.30-ന് അത്താഴക്കുന്ന് ബസ് സ്റ്റോപ്പിനടുത്താണ് സംഭവം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

