ഹരിത സംസ്‌കാരത്തിന് വിദ്യാർത്ഥികൾ നേതൃത്വം നൽകണം: എ.ഇ.ഒ ജാൻസി ജോൺ

Kannadiparamba online news

കണ്ണാടിപറമ്പ ▸ സ്കൂൾ തലത്തിൽ കാർഷിക സംസ്‌കാരവും ഹരിത പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് പാപ്പിനിശ്ശേരി എ.ഇ.ഒ ജാൻസി ജോൺ അഭിപ്രായപ്പെട്ടു. ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിലെ ഹരിത ക്ലബ്‌ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഹരിതവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളിൽ പച്ചക്കറി തൈകൾ നട്ടു. വൃക്ഷങ്ങളെ, മണ്ണിനെ, പ്രകൃതിയെ സ്‌നേഹത്തോടെ പരിപാലിക്കേണ്ടത് വളരെയധികം പ്രാധാന്യമുള്ളതാണെന്ന് ജാൻസി ജോൺ പറഞ്ഞു.

സ്കൂളിൽ നടന്ന ചടങ്ങിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി, പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, സി.എ.ഒ ഡോ. താജുദ്ധീൻ വാഫി, ഷൈന ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സുനിത സ്വാഗതവും ഹരിത ക്ലബ്‌ കൺവീനർ സഹൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!