ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ

Kannadiparamba online news

ശ്രീകണ്ഠപുരം : മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ ചാപ്പയിൽ വരമ്പുമുറിയൻ സ്വദേശി ഷബീറിനെ 30 ഗ്രാം എംഡിഎംഎയുമായി ശ്രീകണ്ഠപുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിൽപെട്ട സാജു എന്ന യുവാവിൽ നിന്നാണ് ഷബീറുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

പോലീസ് റിപ്പോർട്ട് പ്രകാരം, എംഡിഎംഎ കച്ചവടത്തിനായി ഷബീർ സാജുവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നതാണ് അന്വേഷണ സംഘത്തെ ഷബീറിന്റെ പിന്നാലെ എത്തിച്ചത്.

ഷബീറിനെതിരെ ഇതിനു മുൻപും സമാനമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. മുമ്പ് പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മതിൽ ചാടി വീണ് പരിക്കേറ്റ ഷബീർ, പിന്നീട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഷബീർ, വീട്ടിൽ ഇരുന്ന് തന്നെ മയക്കുമരുന്ന് വ്യാപാരത്തിൽ സജീവമായിരുന്നു.

മുമ്പ് എറണാകുളം തൃക്കാക്കരയിൽ എംഡിഎംഎയുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!