വളപട്ടണം. വസ്തു ഈടിന്മേലുള്ള ലോണും ജപ്തി നടപടിയും അദാലത്തിലൂടെ പരിഹരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് യുവതി യിൽ നിന്നും 1,90,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കാപ്പാട് സ്വദേശിനി പി. ബിന്ദുവിൻ്റെ പരാതിയിലാണ് ഏറണാകുളത്ത് വക്കീലാണെന്ന് വിശ്വസിപ്പിച്ച ജിഗേഷിനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 2ന് ആണ് പരാതിക്കാ സ്പദമായ സംഭവം. പരാതിക്കാരിജോലി ചെയ്യുന്ന ചിറക്കലിലെ ഫോക് ലോർ അക്കാദമിയിൽ വെച്ച് ഏറണാകുളത്ത് വക്കീലായി ജോലി ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച ഇയാൾ പരാതിക്കാരിയുടെ അമ്മയുടെ പേരിലുള്ള വീടിൻമേലുള്ള ബാങ്ക് ലോണും ജപ്തി നടപടിയും അദാലത്തിൽ കേസ് ഫയൽ ചെയ്ത് തീർപ്പാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 1,90,000 രൂപ കൈപ്പറ്റിയ ശേഷം ബാങ്ക് ബാധ്യത തീർത്തു തരികയോ പണം തിരികെ തരികയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

