ഓട്ടോസ്റ്റാൻ്റിൽ ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത ഡ്രൈവർക്ക്മർദ്ദനം

Kannadiparamba online news

വളപട്ടണം .ഓട്ടോസ്റ്റാൻ്റിൽ ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർക്ക് മർദ്ദനം പരാതിയിൽ സ്റ്റാൻ്റിലെമറ്റൊരു ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.അഴീക്കോട് സൗത്തിലെ പി.എ.അരുൺ ബാബു (53) വിൻ്റെ പരാതിയിലാണ് പൂതപ്പാറ ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ അരുണിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.30 ന് വൈകുന്നേരം 4.45 മണിക്ക് അഴീക്കോട് പൂതപ്പാറ ഓട്ടോസ്റ്റാൻ്റിലാണ് പരാതിക്കാസ്പദമായ സംഭവം.ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്തതിന് പ്രതി തടഞ്ഞു നിർത്തി മരപട്ടിക കൊണ്ട് മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!