ഫിഷറീസ് ഓഫീസ് ഉപരോധിച്ച 140 മുസ്ലീംലീഗ് പ്രവർത്തകർക്കെതിരെ കേസ്

Kannadiparamba online news

പഴയങ്ങാടി. ചൂടാട്ട് അഴിമുഖത്ത് മത്സ്യതൊഴിലാളി അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പുതിയങ്ങാടി ഫിഷറീസ് ഓഫീസ് ഉപരോധിച്ച 140 ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.സമദ് ചൂട്ടാട്, ജംഷീർ ആലക്കാട്, എസ്.യു.റഫീഖ് മുട്ടം, വാഹിദ് മുട്ടം, ജാഫർ ചൂട്ടാട്, അബ്ദുൾ ഖാദർ ,ഷുക്കൂർ പുതിയങ്ങാടി, ഹുസൈൻ പുതിയങ്ങാടി,നാസർ പുതിയങ്ങാടി, ചേരിച്ചി അഷറഫ്, എന്നിവർക്കും കണ്ടാലറിയാവുന്ന 130 പേർ ഉൾപ്പെടെ 140 പേർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഫിഷറീസ് ഓഫീസിനകത്തും വരാന്തയിലും കോമ്പൗണ്ടിലും തടിച്ചുകൂടി ഉപരോധം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!