കണ്ണൂർ: സൗദി അറേബ്യയിലേക്ക് പോകുന്ന യുവാവിന്റെ കൈവശം അച്ചാറിനുള്ളിൽ മയക്കുമരുന്ന് കുപ്പി നൽകിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ . അയൽവാസി കുളംബസാർ പി. ജിസിൻ (28), കെ.കെ. ശ്രീലാൽ (24), കെ.പി. അർഷാദ് (31) എന്നിവരെയാണ് ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ എം.പി. ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.
വിദേശത്തെ സുഹൃത്തിന് നൽകാൻ അയൽവാസി നൽകിയ കുപ്പിയിൽ സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് മയക്കുമരുന്നെന്ന് മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ഉൾപ്പടെ മൂന്ന് യുവാക്കൾ അറസ്റ്റിലായി.
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിലാണ് മയക്കുമരുന്ന് പാക്കറ്റ് ഒളിച്ചിച്ച അച്ചാർ ബോട്ടിലും ചിപ്സു മടങ്ങുന്ന പൊതിയെത്തിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

