കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു പേരെ പിടികൂടി, ലോറി കസ്റ്റഡിയിൽ

Kannadiparamba online news

വളപട്ടണം: ടാങ്കർ ലോറിയിൽപൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു പേരെ പോലീസ് പിടികൂടി.തലശേരി മമ്പറം പൊയനാട് സ്വദേശി എം പി. മജിഷാദ് (35), പാപ്പിനിശേരി അരോളി ആസാദ് നഗറിലെ വി.പി.അഖിൽ (38) എന്നിവരെയാണ് എസ്.ഐ. ടി.എം.വിപിനും സംഘവും അറസ്റ്റു ചെയ്തത്. രാത്രി കാല പട്രോളിംഗിനിടെ ചിറക്കൽ കുന്നുംക്കൈമദ്രസയ്ക്കു സമീപം വെച്ചാണ് കക്കൂസ് മാലിന്യം വയലിൽ തള്ളാനെത്തിയ കെ എൽ. 64. എ.7745 നമ്പർ ടാങ്കർ ലോറിയുമായി ഇരുവരും പോലീസ് പിടിയിലായത്. ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!