ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിൻ്റെ ടയർ ഊരിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു

Kannadiparamba online news

പഴയങ്ങാടി. പഴയങ്ങാടി പാലത്തിന് സമീപം ചിക്കൻ സ്റ്റാളിലേക്ക് കോഴിയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിൻ്റെ ടയർ ഊരി തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്ത് പതിച്ച് വാഹനം മറിഞ്ഞു. യാത്രക്കാരായ രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേ രണ്ടു പേരെയും പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി. ഇന്ന് രാവിലെ 9.15 മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക്
നിറയെ കോഴികളുമായി പോകുകയായിരുന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽ കുടുങ്ങിയതിനാൽ ഗതാഗതക്കുരുക്കുമായി. വിവരമറിഞ്ഞ്
പഴയങ്ങാടിഎസ്ഐ കെ. സുഹൈലിൻ്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥല ത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കോഴികളെ
മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ റോഡരികിലേക്ക് മാറ്റി ഗതാഗതം സുഗമമാക്കിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!