തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച് അതിക്രമം നടത്തിയ കേസിൽ യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട്
വെള്ളാട് പാത്തന്‍പാറയിലെ കുന്നിപ്പള്ളിക്കാട്ടില്‍ ഹൗസിൽ ജോബി വര്‍ഗീസിനെ (41)യാണ്തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2023 മാര്‍ച്ച് 14 ന് ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ വിട്ട് നടന്നു പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സംഭവ ദിവസം വൈകുന്നേരം 4.45 ന് യുവാവ് അതിക്രമം നടത്തിയത്.
അന്നത്തെ ചെറുപുഴ എസ്.ഐ. എം.പി.ഷാജിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി കോടതിയുടെ പരിഗണനയിലാണ്.
ഈ മാസം ആകേസിലും വിധി പുറപ്പെടുവിക്കും.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.