കുറുമാത്തൂർ ▾: കുറുമാത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി അമർ ബിന്ദാനി (15) ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഒറിസാ സ്വദേശിയായ അമറിന്റെ അച്ഛൻ അജയ്, അമ്മ സത്യഭാമ. തൃച്ചമ്പരം യു.പി. സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അശോക് ആണ് സഹോദരൻ.