തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കർണ്ണാടക സ്വദേശിനിയായ യുവതി പിടിയില്‍.ദക്ഷിണ കർണ്ണാടക
പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡെ സ്വദേശിനി ഫര്‍സാന(32)നെയാണ്
എസ്.ഐ കെ.വി.സതീശനും സംഘവും പിടികൂടിയത്.ഞായറാഴ്ച വൈകുന്നേരം ചിറവക്കിൽ വെച്ചാണ് 0.1507 ഗ്രാം എംഡി എം എ യുമായി യുവതി പിടിയിലായത്. യുവതിക്കൊപ്പമുണ്ടായിരുന്ന മാങ്ങാട്ടിടം കോട്ടയംമലബാർ സ്വദേശി മുഹമ്മദ് ബിലാലിനെ (26) എംഡി എം എ ഉപയോഗിച്ചതിനും പോലീസ് പിടികൂടി.
പോലീസ് സംഘത്തിൽ
ജൂനിയര്‍ എസ്.ഐ. വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

