ശക്തമായ കാറ്റില്‍ ‍ പുല്ലൂപ്പി കടവ് സമീപം ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്‌ഫോർമറും നിലംപതിച്ചു; ഗതാഗതം തടസ്സം

Kannadiparamba online news

കണ്ണാടിപ്പറമ്പ്:

അത്തായകുന്ന് പുല്ലൂപ്പി കടവ് സമീപം ശക്തമായ കാറ്റിൽ ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്‌ഫോർമറും അടക്കം നിലംപതിച്ചതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.പോസ്റ്റ് റോഡിന്റെ നടുവിലേക്കാണ് വീണത്. ഈ സമയത്ത് വഴിയിലൂടെ വാഹനങ്ങൾ ഇല്ലായിരുന്നതു മൂലം വലിയൊരു അപകടം ഒഴിവായി.റോഡിന്റെ നടുവില്‍ വീണ ഇലക്ട്രിക് പോസ്റ്റും ട്രാൻസ്‌ഫോർമറും മാറ്റുന്നതിനുള്ള നടപടി കെഎസ്ഇബി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം രാത്രി ഉണ്ടായ ശക്തമായ കാറ്റിന്റെ ആഘാതത്തില്‍ കെഎസ്ഇബി സെക്ഷന്റെ പല ഭാഗങ്ങളിലും വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതായും അറിയിക്കപ്പെട്ടിട്ടുണ്ട്. ഫീഡറുകളിലുടനീളം വലിയതോതിൽ പ്രശ്നങ്ങൾ നിലനില്ക്കുന്നതിനാൽ, മുഴുവൻ ലൈൻ ഓഫ് ചെയ്യാൻ കൂടുതൽ സമയം എടുക്കും എന്നും കെഎസ്ഇബി കൊളച്ചേരി സെക്ഷൻ അറിയിച്ചു.

അപകടം ഒഴിവാക്കാൻ, പൊട്ടിവീണ വൈദ്യുതി ലൈൻ കണ്ടാൽ ഉടൻ തന്നെ 9496011238 എന്ന നമ്പറിൽ അറിയിക്കണമെന്നും, മാന്യ ഉപഭോക്താക്കളുടെ സഹകരണം ഈ സാഹചര്യത്തിൽ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!