ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഒരുമാസത്തോളം ആസൂത്രണം; ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു

Kannadiparamba online news

കണ്ണൂർ:

സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒരുമാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലെയാണെന്ന് പോലീസ് ചോദ്യംചെയ്യലിൽ നിന്നുള്ള വെളിപ്പെടുത്തൽ. ജയിലിന്റെ അഴികൾ മുറിക്കാൻ പ്രതിക്ക് ഏകദേശം ഒന്നര മാസം സമയം വേണ്ടിവന്നതായും, മുറിച്ച സ്ഥലങ്ങൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണി കെട്ടിവെച്ചതായും അദ്ദേഹം സമ്മതിച്ചു.

മതിൽ ചാടുന്നതിനായി ജയിലിനുള്ളിലെ പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായി ഗോവിന്ദച്ചാമി പറഞ്ഞു. ജയിൽ ചാടിയ ശേഷം ഗുരുവായൂരിലേക്ക് പോയി മോഷണം നടത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു യാത്ര. അതിലൂടെ സമ്പാദിക്കാനായ പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനാണ് പ്ലാൻ ഉണ്ടാക്കിയിരുന്നത്.

റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.

ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!