കർക്കിടക വാവ് ദിനത്തിൽ പതിനായിരങ്ങൾ ബലിതർപ്പണത്തിൽ പങ്കെടുത്തു

Kannadiparamba online news

കണ്ണൂർ: കർക്കിടക മാസത്തിലെ അമാവാസി ദിനമായ കർക്കിടക വാവ് ദിനത്തിൽ, പിതൃക്കർമങ്ങൾക്ക് അത്യന്തം വിശിഷ്ടമായ ദിനമായതിനാൽ കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തു.

പയ്യാമ്പലം, തളാപ്പ്, തലശ്ശേരി, കീഴൂർ, മുഴപ്പിലങ്ങാട്, ശ്രീകണ്ഠാപുരം തുടങ്ങിയ ഇടങ്ങളിൽ പൂർവിക സ്മരണയുടെ ഭാഗമായി രാവിലെ 2 മണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ അർദ്ധരാത്രി വരെ നീണ്ടു നിൽക്കും .

ബലിതർപ്പണത്തിന് എത്തുന്നവർക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണവും ആംബുലൻസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. പയ്യാമ്പലം കടൽപ്പുറത്ത് കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലഘുഭക്ഷണ വിതരണം ശ്രദ്ധേയമായി.

പിതൃശ്രാദ്ധ കർമം നിർവഹിക്കുന്നത് പൂർവികർക്ക് പരലോക സൗഖ്യം നൽകും എന്ന വിശ്വാസം പുലർത്തിയാണ് ആയിരങ്ങൾ ഈ ദിനം ആചരിച്ചത്.

കണ്ണൂർ ജില്ലയിൽ കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, ആദികടലായി കടൽപ്പുറം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രം, മുഴപ്പിലങ്ങാട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീകണ്ഠാപുരം കോട്ടൂർ വയൽ അയ്യപ്പൻകാവ് മഹാവിഷ്ണു ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ബലിതർപ്പണം നടന്നത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!