കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റെയും സീ പാത്ത് വേയുടെയും ശിലാഫലകം നീക്കം ചെയ്തത് പുന;സ്ഥാപിച്ച് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ശിലാഫലകം പയ്യാമ്പലം പാത്ത് വേ കവാടത്തില്‍ സിമന്റിട്ടുറപ്പിച്ചത്. ഇതേ പദ്ധതി നവീകരണം നടത്തിയത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം അടര്‍ത്തിയെടുത്ത് മാറ്റി അതേസ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത് എന്നും ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല്‍ ചൂലെടുത്തുവെച്ചതായാണ് കണ്ടത്എന്നും സംഭവമറിഞ്ഞയുടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വരികയും ശിലാഫലകം കവാടത്തില്‍ എടുത്തുവെക്കുകയും ചെയ്യുകയായിരുന്നു എന്ന് പ്രവർത്തകർ പറഞ്ഞു.സംസ്ഥാന ടൂറിസം സെക്രട്ടറിക്കും , ഡി ടി പി സി ചെയർമാനായ ജില്ലാ കളക്ടർക്കും , ഡി ടി പി സി ക്കും പരാതി നൽകിയിട്ടും ഇതു പുനസ്ഥാപിക്കാന്‍ ടൂറിസം വകുപ്പില്‍ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജിന്റെ നേതൃത്വത്തില്‍ ശിലാഫലകം സിമന്റിട്ടുറപ്പിച്ചത്.നേതാക്കളായ അഡ്വ. ടി ഒ മോഹനൻ ,എം കെ മോഹനൻ ,പി മുഹമ്മദ് ഷമ്മാസ് ,കായക്കൽ രാഹുൽ ,വിജിൽ മോഹനൻ ,കൂക്കിരി രാജേഷ്, അഡ്വ. പി ഇന്ദിര , സി എം ഗോപിനാഥ് ,റോബർട്ട് വെള്ളാംവെള്ളി , ഫർഹാൻ മുണ്ടേരി , കെ കെ ഷിബിൽ , ,ഷിബു ഫെർണാണ്ടസ് ,പി എ ഹരി ,വി സി നാരായണൻ മാസ്റ്റർ ,വിഹാസ് അത്താഴക്കുന്ന് ,ആഷിത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

