കണ്ണൂർ: പത്ത് വയസിന് താഴെയുള്ള കൊച്ചുകുട്ടികൾ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് പ്ലാസ്റ്റിക് കുപ്പിയിൽ പൂട്ടിയ സംഭവം കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് പ്രദേശത്ത്. സ്കൂളിന് അവധിയായതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ കണ്ട് അതിനെപറ്റിയുളള യാതൊരു ബോധവുമില്ലാതെയാണ് പിടികൂടിയത്.
പാമ്പിനെ കുപ്പിയിൽ പൂട്ടിയതിനു ശേഷം കുട്ടികൾ ഫോട്ടോ എടുത്ത് അമ്മയ്ക്ക് വാട്സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. അമ്മ ചിത്രം കണ്ടതോടെയായിരുന്നു ഭീതിയോടെ രക്ഷാപ്രവർത്തകരെ സമീപിച്ചത്.
സംഭവ സമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല എന്നതും ഗൗരവം കൂട്ടി. പാമ്പിന്റെ സ്വഭാവം അവർക്കറിയില്ലായിരുന്നു. ഫോട്ടോ കണ്ട അമ്മ ആശങ്കപ്പെട്ട് സ്നേക്ക് റെസ്ക്യുവർ ഫൈസൽ എന്ന പാമ്പ് പിടുത്ത വിദഗ്ധനെ ബന്ധപ്പെട്ടു. പിന്നീട് ഫൈസൽ എത്തി പാമ്പിനെ സുരക്ഷിതമായി മാറ്റി.
പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം മാത്രമാണ് എന്നതാണ് നാട്ടുകാരുടെ അഭിപ്രായം.
മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ സുരക്ഷയിലും പരിസ്ഥിതി ബോധവൽക്കരണത്തിലും കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

