കണ്ണൂർ: കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലുള്ള 8 വയസ്സുകാരനെയും വഹിച്ചുള്ള ആശുപത്രിയിലേക്കുള്ള യാത്രയിലാണ് ബൈക്ക് യാത്രക്കാരൻ ആംബുലൻസിൻ്റെ വഴി മുടക്കിയത് . ബൈക്ക് യാത്രികന് ₹5000 രൂപ പിഴ ചുമത്തിയതായി കണ്ണൂർ ട്രാഫിക് പോലീസ് അറിയിച്ചു.
താഴെചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്
ഇന്നലെ വൈകിട്ട് താഴെചൊവ്വയിലെ റോഡിലാണ് ബൈക്ക് യാത്രികൻ ആംബുലൻസിന് മുന്നിൽ നിന്നത്. സയറൺ മുഴക്കിയും ആംബുലൻസ് ഒഴിയാൻ ശ്രമിച്ചെങ്കിലും ബൈക്ക് വഴി വിട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ട്രാഫിക് പോലീസ് സ്വമേധയാ അന്വേഷണം നടത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമലംഘനം വ്യക്തമായതോടെ പിഴ ചുമത്തുകയായിരുന്നു.
മുന്നറിയിപ്പ്:
അത്യാഹിത സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് മുൻഗണനയോടെ വഴി നൽകേണ്ടത് എല്ലാ റോഡ് ഉപയോക്താക്കളുടെ ബാധ്യതയാണെന്നും ഇത്തരം നിയമലംഘനങ്ങൾ കർശനമായി നേരിടുമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

