ഇന്ന് കണ്ണൂരിൽ കോൺഗ്രസ് സമരസംഗമം

Kannadiparamba online news

കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി കെ പി സി സി ആഹ്വാന പ്രകാരമുള്ള സമരസംഗമം ഇന്ന് (ജൂലൈ 14 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
രൂക്ഷമായ വിലക്കയറ്റത്തിലും,
തൊഴിലില്ലായ്മയിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സമര സംഗമം.
ആരോഗ്യ മേഖലയിലെ തകർച്ച ,തീരദേശ മേഖലയിലെ പ്രശ്നങ്ങൾ, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം,
ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ഉന്നയിക്കുന്നു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്
നവനീതം ഓഡിറ്റോറിയത്തിൽ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ സമര സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്ണുനാഥ് എം എൽ എ , എ.പി. അനിൽകുമാർ MLA, ഷാഫി പറമ്പിൽ എം പി,,രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ,രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർമാർ, ബ്ലോക്ക് പ്രസിഡണ്ടുമാർ,ബ്ലോക്ക് ഭാരവാഹികൾ, . മണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടന ബ്ലോക്ക് പ്രസിഡണ്ടുമാർ, ജില്ലാ സംസ്ഥാന ഭാരവാഹികൾ, ജനപ്രതിനിധികൾ, സഹകരണ ബേങ്ക്-സൊസെറ്റി പ്രസിഡണ്ടുമാർ എന്നിവരാണ് ഈ സമരസംഗമത്തിൽ പങ്കെടുക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!