പയ്യാമ്പലം കടൽ തീരത്ത് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

kpaonlinenews

കണ്ണൂർ: പയ്യാമ്പലത്ത് കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ(ഞായർ) വൈകിട്ട് 7 മണിയോടെ പയ്യാമ്പലം പുലിമുട്ട് ഭാഗത്ത് നിന്ന് കടലിൽ കുളിക്കാൻ പോയ ഒരാളെ കാണാതായിരുന്നു. രാത്രി 8 മണിയോടെ ക്ലബ് സുലൈമാനിക്ക് സമീപത്തെ കടൽതീരത്താണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന ഇയാൾ ഉത്തരേന്ത്യേൻ സ്വദേശിയാണെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Share This Article
error: Content is protected !!