വളപട്ടണം :വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി .ചിറക്കൽ കാട്ടാമ്പള്ളി ബാലൻ കിണറിന് സമീപം താമസിക്കുന്ന പി.എം ഷറഫുദ്ദീൻ്റെ ചിറക്കൽ കൊല്ലറത്തിക്കലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ .എൽ.13.എ.വൈ.6483 നമ്പർ ടി സി.എസ്ജൂപിറ്റർ സ്കൂട്ടറാണ് മോഷണം പോയത്. 8 ന് രാത്രി 10 മണിക്കും 9ന് രാവിലെ 9 മണിക്കുമിടയിലാണ് മോഷണം. തുടർന്ന് പോലീസിൽ പരാതി നൽകി.1,25,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

