കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് സ്ലാബ് ട്രാക്കിലേയ്ക്കു കയറ്റിവച്ചാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിന്‍ കടന്നു പോയ സമയത്ത് അസാധാരണമായ ശബ്ദം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം വിവരം സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. പൊലീസും ആര് പി എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റെയില്‍വെ ട്രാക്കുകള്‍ക്കു സമീപത്തു കാണാറുള്ള തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബാണ് ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

