വയോധിക ദമ്പതികളെ തന്ത്രപൂർവം വഞ്ചിച്ച് മോതിരം കവർച്ച; പ്രതി പിടിയിൽ

Kannadiparamba online news

കണ്ണൂർ: വയോധിക ദമ്പതികളുടെ വിശ്വാസം കവര്‍ന്ന് മോതിരങ്ങൾ തന്ത്രപൂർവം കവർച്ച ചെയ്ത കേസിൽ പ്രതി പൊലീസ് പിടിയിൽ.

ചിറക്കൽ മന്ന മായിച്ചാൻകുന്ന് സ്വദേശിയും നിലവിൽ കോഴിക്കോട് താമസക്കാരനുമായ മുഹമ്മദ് താഹ (48) യെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ 17-നാണ് തളാപ്പ് തുളിച്ചേരി റോഡിലെ വീട്ടിൽ കയറി, അയൽവാസിയെന്ന് പരിചയപ്പെടുത്തി, കുടുംബനാഥൻ വി വി രാധാകൃഷ്ണന്റെയും ഭാര്യയുടെയും വിരലിലുണ്ടായിരുന്ന മോതിരങ്ങൾ നോക്കാനെന്നുപറഞ്ഞ് കൈക്കലാക്കി കടന്നുകളഞ്ഞത്.

പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് നടത്തിയത്.

മാന്യമായ വസ്ത്രം ധരിച്ചെത്തി ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷം കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. 

അന്വേഷണസംഘത്തിൽ എസ്.ഐ വി വി ദീപ്തി, സീനിയർ സിപിഒ സി പി നാസർ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!