മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Kannadiparamba online news

പഴയങ്ങാടി :മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സഹീദ് കായിക്കാരൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് . ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് കോഴിക്കോട് യൂണിറ്റിൽ നിന്നുള്ളവിജിലൻസ് ഉദ്യോഗസ്ഥ സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് തുടങ്ങിയത്. റെയ്ഡ് വൈകുന്നേരംവരെ തുടരുമെന്നാണ് സൂചന. പൊതുപ്രവർത്തകനായ സഹീദ് കായിക്കാരൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് പ്രസിഡണ്ടിനെതിരെയുള്ള വിജിലൻസ് കേസ്. പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലൻസ് സംഘം മാട്ടൂലിലുള്ള പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വീട്ടിലെത്തിയത്. കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് സെൽ ഡി വൈ എസ് പി മാരായ സുരേഷ്, രമേശ്, എന്നിവരടങ്ങിയ വിജിലൻസ് ഉദ്യോഗസ്ഥ സംഘമാണ്  റെയ്ഡ് നടത്തുന്നത്. അന്വേഷണ സംഘത്തിന് കേസ് സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ-അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ  കൂടിയാണ് സഹീദ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!