ഉളിക്കൽ: നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിലൂടെ തോട്ടിലൂടെ പതഞ്ഞൊഴുകിയ അജ്ഞാത ദ്രാവകത്തിന്റെ ഉറവിടം വ്യക്തമായി. പച്ചക്കറി, പഴം തുടങ്ങിയവയിലെ വിഷാംശം നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ലായനിയാണ് തോട്ടിലേക്ക് പതഞ്ഞൊഴുകിയത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഉപയോഗിച്ച ലായനിയിൽ sodium bicarbonate, fatty alcohol ethoxylate എന്നിവയുള്‍പ്പെടുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിരുന്നു. ഈ ലായനി കൈത്തോട്ടിലൂടെ ഒഴുക്കിയതാണ് വെള്ളം പതഞ്ഞൊഴുകാൻ കാരണം.
സംഭവം നാട്ടിൽ ആശങ്ക പരത്തിയതോടെയാണ് പോലീസ്, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
നിലവിൽ ആരോഗ്യപരമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുന്നോട്ടുള്ള നടപടികൾ ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

