നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു.

kpaonlinenews

തളിപ്പറമ്പ്: നിര്‍മ്മാണം നടക്കുന്ന വീടിൻ്റെ ടെറസിൽ നിന്നും അബദ്ധത്തിൽ വീണ ഗൃഹനാഥൻ മരിച്ചു.

മുള്ളൂലിലെ സി.രാജീവനാണ്(50)മരിച്ചത്.

സി.പി.എം മുള്ളൂല്‍ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്.

ഇന്നലെ രാവിലെ 10 നും വൈകുന്നേരം മൂന്നിനും
ഇടയിലാണ് സംഭവം. വീടിൻ്റെ തേപ്പിന് വെള്ളം ഒഴിക്കാൻ കയറിയപ്പോൾ കാൽതെന്നി
ടെറസില്‍ നിന്ന് വീഴുന്നതിനിടെ താഴെ നിര്‍മ്മിച്ച കക്കൂസ് ടാങ്കിന്റെ കുഴിയില്‍ വീണായിരുന്നു അപകടം .

വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ എം.പി.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

പരേതനായ ഈച്ച രാമൻ്റെയുംജാനകിയുടെയും മകനാണ്.

ഭാര്യ: രജനി(തീയ്യന്നൂര്‍).

സഹോദരങ്ങള്‍: രാജേഷ്(കാര്‍പെന്റര്‍), വിജേഷ്(ഒമാന്‍), ജിഷ(കുറ്റിക്കോല്‍).

Share This Article
error: Content is protected !!