വായന പക്ഷാചരണം സമാപിച്ചു

Kannadiparamba online news

പയ്യന്നൂർ:അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ വായനപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സമാപന സമ്മേളവും ഐ.വി. ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. രാമചന്ദ്രൻ അടിയോടി അധ്യക്ഷനായിരുന്നു. സഞ്ജയൻ വനിതാവേദി പ്രവർത്തകരായ രമ്യ ശ്രീവത്സൻ , ഡോ. രമ്യ മഹേഷ്, ഡോ. അശ്വതി ശ്രീധരൻ, പ്രിയ സുരേന്ദ്രൻ, വിപിതാ പ്രഭാത് എന്നിവർ അവതരിപ്പിച്ച കാവ്യശില്പവും അരങ്ങേറി .രജനി വെള്ളോറ സ്വാഗതവും കെ.ചഞ്ചൽ പ്രഭാത് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!