പള്ളിപ്പറമ്പ് സ്കൂളിൽ എൽഎസ്എസ് വിജയികൾക്ക് അനുമോദനം; പി.ടി.എ ജനറൽ ബോഡി യോഗം നടന്നു

kpaonlinenews

പള്ളിപ്പറമ്പ്: 2024-25 അധ്യയന വർഷത്തെ എൽഎസ്എസ് പരീക്ഷ വിജയികൾക്കായി അനുമോദനവും പി.ടി.എ ജനറൽ ബോഡി യോഗവും പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നടന്നു.

തളിപ്പറമ്പ് സൗത്ത് എഇഒ രവീന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിജയികളായ മുഹമ്മദ് കെ.പി, ഫാത്തിമ വി.പി, നജാദ് കെ.കെ, ഷെൻസ മെഹ്റിൻ, മിസ്ഹബ് കെ.വി എന്നിവർക്ക് അദ്ദേഹം ഉപഹാരങ്ങൾ സമർപ്പിച്ചു.

പി.ടി.എ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു:
• പ്രസിഡണ്ട്: കെ.പി മഹമൂദ്
• വൈസ് പ്രസിഡണ്ട്: സാജിദ്
• മദർ പി.ടി.എ പ്രസിഡണ്ട്: വാജിദ് കെ.കെ

വാർഡ് മെമ്പർ കെ. അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.പി മഹമൂദ്, മദർ പി.ടി.എ പ്രസിഡണ്ട് വാജിദ് കെ.കെ, സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്മിസ്ട്രസ് കാഞ്ചന കെ.വി സ്വാഗതവും മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!