മാധവിക്കുട്ടിയുടെ ‘നെയ് പായസം’ പുസ്തക പരിചയവുമായി വായനാ പക്ഷാചരണം

Kannadiparamba online news

മലപ്പട്ടം: അടിച്ചേരി കൃഷ്ണപ്പിള്ള സ്മാരക വായനശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയ സെഷൻ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ‘നെയ് പായസം’ എന്ന കഥാസമാഹാരമാണ് പരിപാടിയിൽ പരിചയപ്പെടുത്തിയത്. എൻ.കെ. അഖില ടീച്ചർ പുസ്തകപരിചയം നടത്തി.

സുമേഷ് കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർ കെ.വി. സുധാകരൻ, കഥാകൃത്ത് ബഷീർ പെരുവളത്ത് പറമ്പ്, പി. വാസന്തി, കെ.സി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

എ. ലക്ഷ്മണൻ സ്വാഗതവും ലൈബ്രേറിയൻ റീന വി.വി നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!