പാപ്പിനിശ്ശേരിയിൽ വേളാപുരം അടിപ്പാതക്ക് ആവശ്യം: ഹാരിസ് ബീരാൻ എംപി സ്ഥലം സന്ദർശിച്ചു

Kannadiparamba online news

പാപ്പിനിശ്ശേരി: വേളാപുരം 10×4 മീറ്റർ അടിപ്പാത ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പഞ്ചായത്ത്‌ മുസ്ലിം ലീഗ് നൽകിയ കോപ്പി മുസ്ലിം ലീഗിന്റെ എം പി മാർക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അഡ്വ: ഹാരിസ് ബീരാൻ (MP) സ്ഥലം സന്ദർശിക്കുകയും നാഷണൽ ഹൈവേ അതോറിറ്റി ഡയറക്ടർ ഡബ്ലിയു വാല യെ ടെലിഫോണിൽ ബന്ധപ്പെടുകയു ചെയ്തു അടിപ്പാത അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.

പരിപാടിയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി, കെ.പി. താഹിർ, പി വി അബ്ദുള്ള മാസ്റ്റർ, സി.പി. റഷീദ്, കെ.വി. പ്രചിത്ര, സി. റഹ്മത്ത്, റാഫി വേളാപുരം, പി. ജയപ്രകാശ്, കെ. പ്രകാശൻ, ഒ.കെ. മൊയ്‌ദീൻ, സി.എച്ച്. ഇസ്മായിൽ, സി.എച്ച്. അബ്ദുൽ സലാം, വി. അബ്ദുൽ കരീം, കെ.പി. ഹംസ, വി.കെ. ഹാരിസ്, കെ.പി. ഷഫീഖ്, കെ.എം. ഇഖ്ബാൽ, പി. ഉസ്മാൻ ഹംസ കത്തിച്ചാൽ, സി. അബ്ദുള്ള, പി.കെ. ഫസലുദ്ധീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!