കമ്പിൽ അത്തക്കകുന്ന് : ശക്തമായ കാറ്റിനും മഴയ്ക്കുമിടെ രാത്രിയിൽ വലിയൊരു മരം പൊട്ടി വീണ് അപകടം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.
റോഡിനോട് ചേർന്നുവളർന്നിരുന്ന വൻ മരം കാറ്റിൽ പൊട്ടിവീഴുകയായിരുന്നു. ഭാഗ്യവശാൽ ആളുകളെല്ലാം വീടിനുള്ളിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മരം റോഡിൽ വീണതോടെ സമീപവാസികളുടെ ഗതാഗതം തടസപ്പെട്ടു, കൂടാതെ വൈദ്യുതി വിതരണവും താത്കാലികമായി നിലച്ചു.
👉 ഇത്തരമൊരു അപകടം ഒഴിവാക്കാൻ അപകടരമായ വൃക്ഷങ്ങൾ വെട്ടി അകറ്റുന്നതടക്കമുള്ള മുൻകരുതലുകൾ ആവശ്യമാണ് എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

