വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ്അറസ്റ്റില്‍. 

Kannadiparamba online news

പയ്യന്നൂര്‍: വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ്
അറസ്റ്റില്‍. 

പയ്യന്നൂര്‍ കേളോത്ത് വെച്ച് ഈ മാസം 6 ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്നു വയോധികയായ കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച കാസര്‍ഗോഡ് ചെന്നെടുക്കം സ്വദേശി 

ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (43)നെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്ക വെച്ച് അറസ്റ്റ് ചെയ്തത്. 

വിദ്യാനഗര്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി പത്തോളം മാലപറിക്കല്‍ കേസുകള്‍ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീല്‍. 

പ്രദേശത്തെ നിരവധി സി.സി ടിവി കാമറകളും ഫോണ്‍കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്. 

പ്രത്യേക അന്വേഷണ സംഘത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുള്‍ ജബ്ബാര്‍, സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.ജി.അബ്ദുള്‍ റൗഫ്, എ.എസ്.ഐ നൗഫല്‍ അഞ്ചില്ലത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.വി മനോജന്‍ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!