എസ് ഐ ഒ സ്കൂൾ കിറ്റ് വിതരണം ചെയ്തു

Kannadiparamba online news

ചേലേരി :എസ് ഐ ഒ വളപട്ടണം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകപ്പച്ച എന്ന പേരിൽ നിർധന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു.പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ കിറ്റ് വിതരണം നടത്തിയത്. എസ് ഐ ഒ കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറി ഹനാൻ സയ്ദ് വെൽയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം നൗഷാദ് മാസ്റ്റർക്ക് കിറ്റ് കൈമാറി ഉദഘാടനം ചെയ്തു.വെൽയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറി എം വി മുഹമ്മദ്‌, ജമാഅത്തെ ഇസ്ലാമി ചേലേരി ഘടകം പ്രസിഡന്റ്‌ ടി പി മുഹമ്മദ്‌,എസ് ഐ ഒ നേതാക്കളായ ഫസലുറഹ്മാൻ, ഹിസാനബ്നു ഹാരിസ് എന്നിവർ സംസാരിച്ചു. എസ് ഐ ഒ വളപട്ടണം ഏരിയ പ്രസിഡന്റ്‌ സഹൽ ബിൻ ലിയാഖത്ത് സ്വാഗതവും ഹസനുൽബന്ന നന്ദിയും പറഞ്ഞു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!