പരിസ്ഥിതി ദിനം ; വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു

Kannadiparamba online news


കണ്ണാടിപറമ്പ: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയന്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. മേൽശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരി, എ.വി.നാരായണൻ , എ.വി.ഗോവിന്ദൻ ,കെ.എം.സജീവ്, എൻ.വി. പ്രസാദ്, കെ.വി. നിഷ, ടി.എ. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം ഒരു ചടങ്ങാകാതെ നടുന്ന തൈകളെ സംരക്ഷിച്ച് വളർത്തുന്നതിൽ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിനെ മാതൃകയാക്കാവുന്നതാണെന്നും മൈതാനത്ത് വളർന്നു വരുന്ന തൈകൾ കാണുന്നത് ഏതോരു പരിസ്ഥിതിസ്നേഹിക്കും സന്തോഷദൃശ്യങ്ങളാണെന്നും അമൂല്യങ്ങളായ വൃക്ഷത്തൈകൾ കൂടുതൽ നട്ടുവളർത്തി നമ്മുടെപരിസ്ഥിതിക്ക് മുതൽ കൂട്ടാക്കണമെന്നും കെ.രമേശൻ പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!