വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ-കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി. വായനശാല സെക്രട്ടറി M. C. വിനത 2024-2025 വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ഭാവി പ്രവർത്തനവും അവതരിപ്പിച്ചു.മുൻ സെക്രട്ടറി K. ബാബു, വാർഡ് മെമ്പർ K. P. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വായനശാലക്ക് P. P. സജീവൻ, T. K. സജീവൻ എന്നിവർ സാന്ത്വന പ്രവർത്തനത്തിന് വേണ്ടി വാക്കർ നൽകി വാർഡ് മെമ്പർ K. P. ചന്ദ്രൻ, സെക്രട്ടറി M. C. വിനത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . പ്രസ്തുത പരിപാടിക്ക് വായനശാല സെക്രട്ടറി M. C. വിനത സ്വാഗതവും പ്രസിഡണ്ട് K. K. ഷിജു അധ്യക്ഷതയും വഹിച്ചു. ജോയിൻ സെക്രട്ടറി K. K. പ്രസന്ന നന്ദിയും പ്രകാശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!