കണ്ണൂര്‍: മീന്‍കുന്നില്‍ അമ്മയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍കുന്ന് സ്വദേശി ഭാമ, മക്കളായ ശിവനന്ദ്(14), അശ്വന്ത്(ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് ഭാമയുടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൂവരെയും കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി കിണറ്റില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഭാമ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. കുറേക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

