കമ്പിൽ:
ഭാർഗവി നിലയത്തിലെ കെ.പി സുഭാഷ്, എം.കെ ആശ ദമ്പതിമാരുടെ മകൾ നന്ദനയുടേയും ചെമ്പിലോടിലെ നന്ദനത്തിൽ കെ. വത്സലൻ രശ്മി ദമ്പതികളുടെ മകൻ അമലിൻ്റേയും വിവാഹ സൽക്കാര ചടങ്ങിൽ വെച്ച്
ഐആർപിസിക്ക് സഹായം നൽകി. നവദമ്പതിമാരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സഹായം സ്വീകരിച്ചു.

കൊളച്ചേരി പുതിയ വീട്ടിൽ ഊർപ്പഴശ്ശി ക്ഷേത്രം കളിയാട്ടത്തിൽ വെച്ച് സാന്ത്വന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഐആർ പിസിക്ക് ധനസഹായം നൽകി.
പുതിയ വീട്ടിൽ കാരണവർ കരുണാകരഷെട്ടി ( ബാംഗ്ലൂർ) ഐആർപി സി മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്രക്ക് തുക കൈമാറി.
പി വി വിനോദ്, പി വി രാജീവൻ , സത്യൻ ചാത്തമ്പള്ളി എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

