പൈപ്പ് ലൈനിന് റോഡില്‍ കുഴിയെടുത്തത് പൂര്‍ണ്ണമായും മൂടാതെ രണ്ട് മാസം: ചെക്ക്യാട്ട് പ്രധാന കവലയില്‍ ഗതാഗതതടസ്സം. 

Kannadiparamba online news


 മയ്യില്‍:   വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായെടുത്ത കുഴി പൂര്‍ണമായും  മൂടാത്തതില്‍ കടുത്ത ഗതാഗത തടസ്സം. ബാവുപ്പറമ്പ് -മുല്ലക്കൊടി- മയ്യില്‍ പ്രധാന റോഡില്‍ ചെക്ക്ാട്ടുകാവിനു സമീപത്തെ കവലയിലാണിത്.  വേനല്‍ മഴയില്‍ കുഴിയില്‍ വെള്ള കെട്ടിക്കിടക്കുന്നത് കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസമുണ്ടാക്കുകയാണ്.  കണ്ടക്കൈ ഗുഹാറോഡിലേക്ക് തിരിയുന്ന വാഹനങ്ങളും മയ്യിലേക്ക് വരുന്ന വാഹനങ്ങളും ഇവിടെയെത്തുമ്പോള്‍ വേഗത കുറക്കുന്നതാണ് തടസ്സങ്ങള്‍ക്കിടയാക്കുന്നത്. റോഡിലെ കുഴിയെടുത്ത ഭാഗങ്ങള്‍ മൂടുന്നതിനുള്ള നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
ജോലിക്കാരില്ലെന്ന് മറുപടി. 
 പൈപ്പ് ലൈനിനായെടുത്ത് കൂഴി പാതി മൂടിയത് പ്രദേശത്ത് ചെളിക്കുളമായതോടെ വാട്ടര്‍ അതോറിറ്റിയെ നിരവധി തവണ വിവരമറിയിച്ചിരുന്നു. അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോയതോടെ ജോലിയെടുക്കാനാളില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കുഴികള്‍ അടിയന്തിരമായി മൂടണം. 

 കുട്ടഞ്ചേരി മോഹനന്‍
 ചെക്ക്യാട്ടുകാവ്, പ്രദേശവാസി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!