കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻക്ലൂസീവ് എജുക്കേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി മിഹ്റാബി അദ്ധ്യക്ഷത വഹിച്ചു. അൻസാർ മാസ്റ്റർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുരളി മാസ്റ്റർ പരിശീലന ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി പി ഇന്ദിര ടീച്ചർ സ്വാഗതവും സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

