ഓട്ടോ ടാക്‌സിയില്‍ പിക്കപ്പ്  വാനിടിച്ച് ഒരാള്‍ മരിച്ചു. 

Kannadiparamba online news



മയ്യില്‍:  ഓട്ടോ ടാക്‌സിയില്‍ പിക്കപ്പ് വാനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.  മയ്യില്‍ വേളം പ്രസീത നിവാസില്‍ കെ. പ്രമോദ്(52) ആണ് മരിച്ചത്.  പാളിയത്ത് വളപ്പിനു സമീപം  തിങ്കളാഴ്ച്  വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു.  ഇലക്ട്രിക്, പ്ലംമ്പിങ്ങ് ജോലി ചെയ്തു വരികയായിരുന്നു.  അച്ചന്‍: കുഞ്ഞിരാമന്‍ നായര്‍( റിട്ട. കോടതി) അമ്മ:പത്മിനി. ഭാര്യ: ജിഷ.  മക്കള്‍: അഥീന, നിഹാര. സഹോദരങ്ങള്‍. സതീഷ് ബാബു, പ്രസീത. സംസ്‌കാരം ബുധനാഴ്ച രാവിലെ  11-ന് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!