പാമ്പുരുത്തി : പാമ്പുരുത്തിയിലെ വിവിധ മത – സാംസ്കാരിക സംഘടനകൾ, ക്ലബുകൾ എന്നിവരെ കൂട്ടി യോജിപ്പിച്ച് കൊണ്ട് ലഹരി വിരുദ്ധ കൂട്ടായ്മയ്ക്ക് രൂപം നൽകി. പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന സംഘടന പ്രതിനിധികളുടെ യോഗത്തിൽ വെച്ചാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. തുടർന്ന് ഇഫ്താർ സംഗമവും നടന്നു. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാരിമി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ പ്രസിഡൻ്റ് എം അനീസ് മാസ്റ്റർ അധ്യക്ഷനായിരുന്നു.
മുസ്ലിം ലീഗ് മുതിർന്ന നേതാവ് എം മമ്മു മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം അബ്ദുൽ അസീസ് ഹാജി, ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് എം ആദം ഹാജി, വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വി ടി മുഹമ്മദ് മൻസൂർ, എം ഹനീഫ ഫൈസി എന്നിവർ സംബന്ധിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് അബ്ദുൽ കലാം മൗലവി, എം എം അമീർ ദാരിമി, എൻ പി റംസീർ, എം അബൂബക്കർ, കെ പി ഇബ്രാഹിം മാസ്റ്റർ, വി കെ ജാഫർ, എം സലാം എന്നിവർ സംസാരിച്ചു. ശാഖ യൂത്ത് ലീഗ് വർക്കിംഗ് സെക്രട്ടറി റിയാസ് എൻ.പി സ്വാഗതവും സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ.സി നന്ദിയും പറഞ്ഞു.
